
അബൂദബി: വിസാ കാലാവധി തീര്‍ന്നവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാന്‍ ഇനി നാല് ദിവസം കൂടി സമയമെന്ന് യു.എ.ഇ. മാര്‍ച്ച് ഒന്നിനു ശേഷം സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി തീര്‍ന്നവര്‍ ഒന്നുകില്‍ പുതിയ വിസയിലേക്ക് മാറുകയോ അതല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പിഴ കൂടാതെ രാജ്യം വിടാനുള്ള അവസാന സമയപരിധി സെപ്റ്റംബര്‍ 11 ആണ്.
അതിനിടെ, യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ആയിരങ്ങളാണ് പ്രയോജനപ്പെടുത്തി വരുന്നത്. വിസാ നിയമം ലംഘിച്ച് യു.എ.ഇയില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ മടങ്ങാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.