വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നയങ്ങളാണ് അബുദാബിക്ക് ഗുണകരമായത്. 2 വര്‍ഷത്തേക്കു ലൈസന്‍സ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളും വിദേശ നിക്ഷേപകരെ എമിറേറ്റിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി വിലയിരുത്തുന്നു. ബിസിനസ് തുടങ്ങാനാവശ്യമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും സേവനം മെച്ചപ്പെടുത്തിയതും ഗുണകരമായി.
വയോധികര്‍, അംഗപരിമിതര്‍, പരിക്കുള്ളവര് തുടങ്ങിയവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ നിരക്ക് ഏര്‍പ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗം ആളുകളില്‍ നിന്നുണ്ടായത്. ഇത് കണക്കിലെടുത്താണ് തീരുമാനമെന്ന് അഡ്നോക് വിതരണ വിഭാഗം ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് സഈദ് അല്‍ റശ്ദി അറിയിച്ചു.
യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി പവന് കപൂര്‍ ഇന്നു സ്ഥാനമേല്‍ക്കും. നവ്ദീപ് സിങ് സൂരി വിരമിച്ച ഒഴിവിലാണ് നിയമനം. 1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണു പവന് കപൂര്‍. കഴിഞ്ഞ 3 വര്‍ഷം ഇസ്രയേലില്‍ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു.
പെട്രോളിന് 3 മുതല്‍ 4 ഫില്‍സ് വരെയും ഡീസലിന് 3 ഫില്‍സുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇങ്ങനെ: (പഴയ വില ബ്രാക്കറ്റില്‍). സൂപ്പര്‍ 98 പെട്രോള്‍ ലീറ്ററിന്: 2.20 ദിര്‍ഹം (2.24), സ്പെഷല്‍ 95: 2.09 ദിര്‍ഹം (2.12), ഡീസല്‍ ലീറ്ററിന് 2.38 ദിര്‍ഹം (2.41). മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള നിരക്കാണിത്.
യുഎഇയില്‍ നബി ദിനം പ്രമാണിച്ചുള്ള അവധി നവംബര്‍ ഒന്‍പതിന്. തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണിത്. അറബി മാസമായ റബീഉല്‍ അവ്വലിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി തിങ്കളാഴ്ച വൈകുന്നേരം 5.35ന് അല്‍ ഐനിലെ ജബല്‍ ഹഫീതിലാണ് ദൃശ്യമായത്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 29ന് റബീഉല്‍ അവ്വല്‍ ഒന്നാം തീയ്യതിയായി കണക്കാക്കും.
സ്വകാര്യ മേഖലയിലെ 142 തസ്തികകളില്‍ 3 ദിവസത്തിനുള്ളില്‍ സ്വദേശികളെ നിയമിക്കാന്‍ നീക്കം. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ദുബായിലും അബുദാബിയിലും പദ്ധതികള്‍ നടപ്പാക്കും. ദുബായ്, അജ്മാന്, ഫുജൈറ എമിറേറ്റുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ 61 തസ്തികകളിലേക്കുള്ള സ്വദേശികളെ കണ്ടെത്തും.
യുഎഇയില്‍ പുകയില ഉല്പന്നങ്ങള്ക്ക് ഡിസംബര്‍ 1 മുതല്‍ അധിക നികുതി ഏര്‍പ്പെടുത്തുന്നു. സിഗരറ്റ് ഒന്നിന് 40 ഫില്‍സാണ് അധികമായി ഈടാക്കുക. ഒരു ഗ്രാം പുകയിലയ്ക്ക് 10 ഫില്‍സ് എന്ന തോതില്‍ അധിക നികുതി നല്‍കേണ്ടിവരും. പുകയിലയുടെ ഉപഭോഗം കുറയ്ക്കുന്നതിനാണ് നികുതി കൂട്ടുന്നതെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്തെ ചില ഭാഗങ്ങളില്‍ അനുഭവപ്പെട്ട മഞ്ഞ് ദൂരക്കാഴ്ച കുറച്ചിരുന്നു. ഇത് അപകടങ്ങള്‍ക്കും വഴിവയ്ക്കുന്നതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ വരെ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. പുലര്‍ച്ചെ 4 മുതല്‍ 8 വരെയുള്ള സമയത്താണ് മൂടല്‍മഞ്ഞ് കൂടുതലായി അനുഭവപ്പെടുക.
റജിസ്റ്റര്‍ ചെയ്യാതെ അബുദാബിയിലെ ടോള്‍ ഗേറ്റ് കടന്നാലുള്ള പിഴ ഒരു മാസത്തിനകം അടച്ചാല്‍ 25% ഇളവ്. അബുദാബി ഗതാഗത വകുപ്പ് ചെയര്മാന് ഷെയ്ഖ് തെയാബ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇക്കാര്യം അറിയിച്ചത്.
മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്സിറ്റി എന്ന പേരിലാണ് പുതിയ സര്‍വകലാശാല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിങ്, കമ്പ്യൂട്ടര്‍ വിഷന്‍, നാച്ചറല്‍ ലാംഗ്വേജ് പ്രോസസിങ് എന്നീ മേഖലകളില്‍ ബിരുദാനന്തര കോഴ്സുകളും പി.എച്ച്.ഡിയും സര്‍വകലാശാല നല്‍കും.