
അബുദാബി: നേരിട്ടുള്ള വിദേശ നിക്ഷേപ സുതാര്യത സൂചികയില്‍ അബുദാബിക്ക് നേട്ടം. സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെ സാമ്പത്തിക വികസന വകുപ്പിലെ ഗവേഷണ വിഭാഗം നടത്തിയ സര്‍വേയില്‍ 100ല്‍ 73.8 പോയിന്റു നേടിയാണ് അബുദാബി നിക്ഷേപകരുടെ വിശ്വാസം നേടിയത്.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നയങ്ങളാണ് അബുദാബിക്ക് ഗുണകരമായത്. 2 വര്‍ഷത്തേക്കു ലൈസന്‍സ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളും വിദേശ നിക്ഷേപകരെ എമിറേറ്റിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി വിലയിരുത്തുന്നു. ബിസിനസ് തുടങ്ങാനാവശ്യമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും സേവനം മെച്ചപ്പെടുത്തിയതും ഗുണകരമായി.
വിദേശ നിക്ഷേപം പ്രാദേശിക സാമ്പത്തിക മേഖലയ്ക്കു കരുത്തുപകര്‍ന്നതായി സാമ്പത്തിക വികസന വിഭാഗം ചെയര്‍മാന്‍ സെയ്ഫ് മുഹമ്മദ് അല്‍ ഹാജിരി പറഞ്ഞു. വിഷന്‍ 2030ന്റെ ഭാഗമായി സ്വകാര്യമേഖലയുടെ ഉത്തേജനത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.