Currency

യുഎഇയില്‍ ഇന്ധനവിലയില്‍ നേരിയ കുറവ്

സ്വന്തം ലേഖകന്‍Wednesday, October 30, 2019 1:07 pm

അബുദാബി: യുഎഇയില്‍ നവംബറിലെ ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 3 മുതല്‍ 4 ഫില്‍സ് വരെയും ഡീസലിന് 3 ഫില്‍സുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇങ്ങനെ: (പഴയ വില ബ്രാക്കറ്റില്‍). സൂപ്പര്‍ 98 പെട്രോള്‍ ലീറ്ററിന്: 2.20 ദിര്‍ഹം (2.24), സ്‌പെഷല്‍ 95: 2.09 ദിര്‍ഹം (2.12), ഡീസല്‍ ലീറ്ററിന് 2.38 ദിര്‍ഹം (2.41). മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള നിരക്കാണിത്.

രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച് അതത് മാസം യോഗം ചേര്‍ന്നാണ് അടുത്ത മാസത്തെ ഇന്ധന വില നിശ്ചയിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x