Currency

യുഎഇ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കപൂര്‍ 31ന് സ്ഥാനമേല്‍ക്കും

സ്വന്തം ലേഖകന്‍Thursday, October 31, 2019 12:38 pm

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കപൂര്‍ ഇന്നു സ്ഥാനമേല്‍ക്കും. നവ്ദീപ് സിങ് സൂരി വിരമിച്ച ഒഴിവിലാണ് നിയമനം. 1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണു പവന്‍ കപൂര്‍. കഴിഞ്ഞ 3 വര്‍ഷം ഇസ്രയേലില്‍ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു.

റഷ്യ, ലണ്ടന്‍, ജനീവ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും സേവനമനുഷ്ഠിച്ചു. 2010 മുതല്‍ 2013 വരെ വിദേശകാര്യ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫിസിലും ചുമതല വഹിച്ചിരുന്നു. മൊസാംബിക്, സ്വാസിലാന്‍ഡ് (ഇസ്വാറ്റിനി) എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x