Currency

അബുദാബി ടോള്‍; പിഴ ഒരു മാസത്തിനകം അടച്ചാല്‍ 25% ഇളവ്

സ്വന്തം ലേഖകന്‍Tuesday, October 22, 2019 12:23 pm

അബുദാബി: റജിസ്റ്റര്‍ ചെയ്യാതെ അബുദാബിയിലെ ടോള്‍ ഗേറ്റ് കടന്നാലുള്ള പിഴ ഒരു മാസത്തിനകം അടച്ചാല്‍ 25% ഇളവ്. അബുദാബി ഗതാഗത വകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് തെയാബ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇക്കാര്യം അറിയിച്ചത്.

ടോള്‍ ഗേറ്റ് ഈ മാസം 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും റജിസ്റ്റര്‍ ചെയ്യാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സാവകാശം നല്‍കുന്നതിനായി പണം ഈടാക്കുന്നത് ജനുവരി ഒന്നിലേക്കു മാറ്റിയിരുന്നു.

ടോള്‍ നല്‍കാതെ ഗേറ്റ് കടന്നാല്‍ ആദ്യ തവണ 100, രണ്ടാം തവണ 200, മൂന്നാം തവണ 400 എന്നിങ്ങനെ പരമാവധി 10,000 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x