
അബുദാബി: ചൂടില്‍നിന്ന് തണുപ്പിലേക്ക് കടക്കുന്നതോടെ യുഎഇയില്‍ മഞ്ഞുവീഴ്ച തുടങ്ങി. കഴിഞ്ഞ ദിവസം രാജ്യത്തെ ചില ഭാഗങ്ങളില്‍ അനുഭവപ്പെട്ട മഞ്ഞ് ദൂരക്കാഴ്ച കുറച്ചിരുന്നു. ഇത് അപകടങ്ങള്‍ക്കും വഴിവയ്ക്കുന്നതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ വരെ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. പുലര്‍ച്ചെ 4 മുതല്‍ 8 വരെയുള്ള സമയത്താണ് മൂടല്‍മഞ്ഞ് കൂടുതലായി അനുഭവപ്പെടുക.
യുഎഇയില്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്കുന്ന പൊലീസ് സംവിധാനം നിലവിലുണ്ട്. മൂടല്‍ മഞ്ഞ് ഉള്‍പ്പെടെ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് എസ്എംഎസ് സന്ദേശമാണ് എത്തുക. റോഡില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ബോര്‍ഡിലൂടെയും വിവരം കൈമാറും. നൂതന സംവിധാനമുള്ള സ്മാര്‍ട് ടവറുമായി റോഡിലെ ക്യാമറ, വേഗനിയന്ത്രണ ഉപകരണം, ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി എന്നിവ ബന്ധപ്പെടുത്തിയാണ് മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.