
അബുദാബി: സ്വകാര്യ മേഖലയിലെ 142 തസ്തികകളില്‍ 3 ദിവസത്തിനുള്ളില്‍ സ്വദേശികളെ നിയമിക്കാന്‍ നീക്കം. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ദുബായിലും അബുദാബിയിലും പദ്ധതികള്‍ നടപ്പാക്കും. ദുബായ്, അജ്മാന്‍, ഫുജൈറ എമിറേറ്റുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ 61 തസ്തികകളിലേക്കുള്ള സ്വദേശികളെ കണ്ടെത്തും.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 27 തസ്തികകളിലാണു സ്വദേശി നിയമനം. മികച്ച പരിശീലനവും ആകര്‍ഷക വേതനവും മന്ത്രാലയം വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബായ് ഹാപ്പിനസ് സെന്ററില്‍ ഇന്നലെ ഓപ്പണ്‍ ഹൗസ് നടത്തി. സെക്കന്‍ഡറി വിദ്യാഭ്യാസം മുതല്‍ ഉന്നത ബിരുദങ്ങള്‍ നേടിയവരെ വരെ അഭിമുഖം നടത്തി നിയമിക്കും. വിവിധ എമിറേറ്റുകളില്‍ ഓപ്പണ്‍ ഹൗസ് ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.