Currency

പെരുന്നാള്‍: ഹാപ്പിനസ് സെന്ററിന് അവധിയില്ല

സ്വന്തം ലേഖകന്‍Sunday, June 2, 2019 4:06 pm

അബുദാബി: ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് വിഭാഗത്തിനു കീഴിലുള്ള ഹാപ്പിനസ് സെന്റര്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തിക്കുക.

അബുദാബിയിലെ വാഹന പരിശോധന കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അല്‍ ദഫ്റ പരിശോധന കേന്ദ്രം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ഇടപാടുകള്‍ താമസം കൂടാതെ പൂര്‍ത്തീകരിക്കാനും കൂടുതല്‍ ആളുകള്‍ക്കു വാഹനങ്ങളുടെ  ഗതാഗത സംബന്ധമായ കാര്യങ്ങള്‍ തടസ്സം കൂടാതെ നടത്താനും ഇതുമൂലം വഴിയൊരുങ്ങുമെന്ന് പൊലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x