Currency

അബുദാബി വിമാനത്താവളത്തില്‍ സേവനം മെച്ചപ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Monday, June 10, 2019 4:34 pm

അബുദാബി: വേനലവധിക്കാലത്തെ തിരക്കിനു മുന്നോടിയായി അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ സേവനം മെച്ചപ്പെടുത്തുന്നു. വിമാനത്താവളത്തിലെത്തുന്നവര്‍ക്കു കസ്റ്റംസ്, ബാഗേജ്, എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള സ്മാര്‍ട്ട് ഗേറ്റ് അടക്കമുള്ള സേവനങ്ങളാണു നൂതന സംവിധാനത്തോടെ പരിഷ്‌കരിക്കുന്നത്. പുതിയ കരാറനുസരിച്ച് യാത്രാ നടപടികളുടെ സമയം ഗണ്യമായി കുറയും.

എയര്‍പോര്‍ട്ട്, ഗതാഗത വിഭാഗം, എത്തിഹാദ് എയര്‍വെയ്‌സ്, കസ്റ്റംസ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, അബുദാബി പൊലീസ് വകുപ്പുകള്‍ കൈകോര്‍ത്താണു പദ്ധതികള്‍. തിരക്കു കണക്കിലെടുത്ത് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാനും തീരുമാനമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x