
അബൂദബി: കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്ന് ഏറ്റവുമധികം പണം നാട്ടിലേക്കയച്ചത് ഇന്ത്യക്കാര്‍. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ നിന്നു വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ള 169.2 ബില്യണ്‍ ദിര്‍ഹത്തില്‍ 38.1% പോയത് ഇന്ത്യയിലേക്കാണ്.
യുഇയിലെ ഇന്ത്യക്കാരുടെ വര്‍ധിച്ച സാന്നിധ്യവും ഇന്ത്യന്‍ രൂപയുടെ വിലയിടിവുമാണ് ഇതിനു കാരണമായി ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. 20 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയില്‍ ഉള്ളത്. ജനസംഖ്യയുടെ ഏതാണ്ട് 28%. ഇന്ത്യയ്ക്കു പിന്നാലെ രണ്ടാം സ്ഥാനത്ത് പാകിസ്ഥാനാണ് 9.5%. ഫിലിപ്പീന്‍സ്(7.2%), ഈജിപ്ത്(5.3%), യുഎസ്(3.9%), യുകെ(3.7%) എന്നിങ്ങനെയാണ് കണക്കുകള്‍.
2017നെക്കാള്‍ 3%കൂടുതലാണ് യുഎഇയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് അയച്ച തുക. 2017ല്‍ 164.4 ബില്യണ്‍ ദിര്‍ഹമാണ് പുറത്തേക്ക് അയച്ചത്. ബാങ്കുകളെക്കാള്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലൂടെയാണ് കൂടുതല്‍ തുക അയച്ചിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.