
അബുദാബി: പെരുന്നാളിനോടനുബന്ധിച്ചു പ്രഖ്യാപിച്ച ഇളവുകളില്‍ ഷോപ്പിങ് മാളുകളില്‍ വന്‍തിരക്ക്. അബുദാബിയിലെ 500 മാളുകള്‍ മെഗാ സെയിലിന്റെ ഭാഗമായി. മറീന മാള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, ഡല്‍മ മാള്‍, ബവാഡി മാള്‍, ഹിലി മാള്‍, അല്‍ജിമി മാള്‍ തുടങ്ങിയവയില്‍ 90% വിലക്കുറവുണ്ടായിരുന്നു. 24 മണിക്കൂര്‍ നീണ്ട മേളയിലൂടെ കോടികളുടെ വ്യാപാരമാണു നടന്നത്.
90% വിലക്കുറവ് പ്രഖ്യാപിച്ച യാസ് മാളില്‍ തിരക്കു നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നന്നേ പാടുപെട്ടു. അല്‍വഹ്ദ മാള്‍, അബുദാബി മാള്‍, മുഷ്രിഫ് മാള്‍ എന്നിവിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.