Currency

യുഎഇയില്‍ ബിസിനസ് ലൈസന്‍സുകളുടെ എണ്ണം കൂടി

സ്വന്തം ലേഖകന്‍Wednesday, May 22, 2019 2:03 pm

അബുദാബി: യുഎഇയില്‍ ഈ വര്‍ഷം ഇതുവരെ 5.6 ലക്ഷം ബിസിനസ് ലൈസന്‍സുകള്‍ നല്‍കിയതായി സാമ്പത്തിക മന്ത്രാലയം. 2018ല്‍ ഇതേ കാലയളവില്‍ നല്‍കിയതിനെക്കാള്‍ 3.7% വര്‍ധന. അബുദാബിയിലും ദുബായിലും കൂടി 3,94,083 ലൈസന്‍സുകളാണു വിതരണം ചെയ്തത്.

യുഎഇയില്‍ മൊത്തം വിതരണം ചെയ്ത ലൈസന്‍സുകളില്‍ 70.3% വരുമിത്. വ്യവസായം തുടങ്ങുന്നവര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യമാണ് പുതിയ ലൈസന്‍സുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണം. ലൈസന്‍സുകളുടെ എണ്ണത്തില്‍ ദുബായില്‍ 3.5% അബുദാബിയില്‍ 4.3% വര്‍ധന രേഖപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x