
അബുദാബി: കേടായതും പ്രവര്‍ത്തനം നിലച്ചതുമായ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി മുസഫ വ്യവസായ മേഖലയില്‍ പ്രത്യേക സ്ഥലം സജ്ജമാക്കിയതായി അബുദാബി നഗരസഭ അറിയിച്ചു. സെക്ടര്‍ എം18ലുള്ള പാര്‍ക്കിങില്‍ വാഹനം നിര്‍ത്തിയിടുന്നതിന് ഒരു ദിവസത്തിന് 10 ദിര്‍ഹം, 15 ദിവസത്തിന് 125 ദിര്‍ഹം, ഒരു മാസത്തിന് 225 ദിര്‍ഹം വീതമാണു നിരക്ക്. അറ്റകുറ്റപ്പണി നടത്തുന്നതുവരെ വാഹനം സുരക്ഷിതമായി സൂക്ഷിക്കാം.
തീരുമാനത്തെ അബുദാബിയിലെ വാഹന ഉടമകളും സ്വാഗതം ചെയ്തു. മുന്നറിയിപ്പ് നല്‍കിയിട്ടും പൊടിപിടിച്ചു കിടക്കുന്ന വാഹനങ്ങള്‍ നീക്കാത്ത പക്ഷം നഗരസഭ കെട്ടിവലിച്ച് ഇവിടേക്കു നീക്കും. ഇവിടെ സൂക്ഷിക്കുന്നതിനുള്ള ചെലവ് ഉടമകളില്‍നിന്ന് ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 3000 ദിര്‍ഹം പിഴ ചുമത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.