Currency

അബുദാബിയില്‍ ഇനിമുതല്‍ ഏകീകൃത പാര്‍ക്കിങ് ടിക്കറ്റ്

സ്വന്തം ലേഖകന്‍Tuesday, May 14, 2019 2:41 pm

അബുദാബി: മവാഖിഫ് പാര്‍ക്കിങ് ടിക്കറ്റ് ഏകീകരിച്ചു. ഇനി മുതല്‍ അബുദാബിയില്‍ എല്ലായിടത്തും ഒരേ ടിക്കറ്റ് ഉപയോഗിക്കാമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പൊതുജന സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം.

ഒരിടത്തുനിന്ന് എടുത്ത പ്രീമിയം ടിക്കറ്റ് എമിറേറ്റിലെ വിവിധ സ്ഥലങ്ങളിലുള്ള പ്രീമിയം, സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങുകളില്‍ ഉപയോഗിക്കാം. സ്റ്റാന്‍ഡേര്‍ഡ് ടിക്കറ്റാണ് എടുത്തതെങ്കില്‍ ആ വിഭാഗത്തിലുള്ള പാര്‍ക്കിങില്‍ മാത്രമേ ഉപയോഗിക്കാനാവൂയെന്ന് മവാഖിഫ് മേധാവി ഖാമിസ് അല്‍ ദഹ്മാനി വ്യക്തമാക്കി.

റെസിഡന്റ് പാര്‍ക്കിങിന് അനുമതിയുള്ള സ്ഥലത്ത് രാത്രി 9 മുതല്‍ രാവിലെ 8 വരെ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നഗരശുചിത്വത്തിന് ഭംഗം വരുത്തുംവിധം പൊടിപിടിച്ചുകിടക്കുന്ന വാഹനങ്ങളും നീക്കം ചെയ്യുമെന്നും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x