
അബുദാബി: വാട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് ടെലികോം റെഗുലേറ്ററി അതോരിറ്റി (ടിആര്‍എ) മുന്നറിയിപ്പ്. എത്രയും വേഗം വാട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ടിആര്‍എ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മുന്നറിയിപ്പില്‍ പറയുന്നു. വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്ന കണ്ടെത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടിആര്‍എയുടെ മുന്നറിയിപ്പ്. ഇസ്രായലില്‍ നിന്നുള്ള സുരക്ഷാ സ്ഥാപനമായ എന്‍എസ്ഒയാണ് ഈ സംവിധാനം നിര്‍മിച്ചതിന് പിന്നില്‍. വീഴ്ച സ്ഥിരീകരിച്ചതോടെ വാട്ട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാട്ട്‌സ് ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലൂടെയാണ് ഇത്തരത്തില്‍ ഹാക്കര്‍മാര്‍ ഫോണുകളില്‍ നുഴഞ്ഞു കയറുന്നതെന്നാണ് കണ്ടെത്തല്‍. വോയിസ് കോളുകള്‍ എടുത്തില്ലെങ്കില്‍ കൂടിയും നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. കോള്‍ വന്ന ഉടനെ ലോഗില്‍ നിന്നും കോള്‍ ഡീറ്റയില്‍ അപ്രത്യക്ഷമാവും. അതുകൊണ്ട് ഇത്തരം ഹാക്കിങ് കോളുകള്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ലോഗില്‍ കാണാന്‍ സാധിക്കുകയുമില്ല.
ഹാക്കിംഗിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വാട്ട്‌സാപ്പ് അധികൃതര്‍. അതിനു മുന്നോടിയായാണ് എല്ലാ ഉപഭോക്താക്കളോടും ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.