
അബൂദബി: അബൂദബിയില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്. ജോലി രാജിവെച്ച് നാട്ടിലേക്ക് പോകാനിരിക്കെയാണ് ഈമാസം എട്ട് മുതല്‍ ഇദ്ദേഹത്തെ കാണാതാകുന്നത്.
സ്വകാര്യ ഹോട്ടലിലെ ഡ്രൈവറായിരുന്നു ഹാരിസ്. ഈമാസം എട്ടിന് അബൂദബി ശംകയിലെ തന്റെ ജോലി സ്ഥലത്ത് വന്ന് തിരിച്ചുപോയ ഇദ്ദേഹത്തെ കുറിച്ച് പിന്നെ വിവരമില്ലെന്ന് ഹാരിസിന്റെ സഹോദരന്‍ സുഹൈല്‍ അല്‍ മിന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ജോലി രാജി വെച്ച് നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഹാരിസ് ഈ മാസം ആറിന് ടിക്കറ്റ് എടുത്തിരുന്നു.
എന്നാല്‍ കമ്പനി ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമം ഹാരിസിനെ അലട്ടിയിരുന്നതായി സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഹാരിസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സുഹൈല്‍ അബൂദബി ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.