Currency

യുഎഇയില്‍ താപനില ഏഴ് ഡ്രിഗി വരെ താഴ്ന്നു; വരും ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, December 19, 2018 12:24 pm

അബുദാബി: ശൈത്യകാലം പുരോഗമിക്കുമ്പോള്‍ യുഎഇയില്‍ ദിവസേനയെന്നോണം തണുപ്പ് കൂടി വരികയാണ്. മേഘാവൃതമായ അന്തരീക്ഷമായിരിക്കും രാജ്യത്ത് വരും ദിവസങ്ങളിലുമുണ്ടാവുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച രാജ്യത്തെ താപനില 7.6 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. രാവിലെ 6.45നാണ് ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. പല പ്രദേശങ്ങളിലും ശരാശരി എട്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉള്‍പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x