
അബുദാബി: അല്‍ഖലീജ് അല്‍ അറബി, ഷക്ബൂത്ത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഭാഗിക ഗതാഗത നിയന്ത്രണം. നാളെ മുതല്‍ 23 വരെയാണ് നിയന്ത്രണം. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. മുസഫ പാലത്തില്‍നിന്ന് ഖലീഫ ബിന്‍ ഷക്ബൂത്ത് സ്ട്രീറ്റിലേക്കും ഹൊദ്രിയാത്ത് പാലത്തില്‍നിന്ന് ഷക്ബൂത്ത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് ഭാഗത്തേക്കുമുള്ള വലതു വശത്തെ ലെയ്ന്‍ ആണ് അടച്ചിടുക.
യാത്രക്കാര്‍ വേഗം കുറച്ച് വാഹനമോടിക്കണമെന്നും ബദല്‍ റോഡുകളെ ആശ്രയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.