Currency

റാസല്‍ഖൈമ- തിരുവനന്തപുരം എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങി

സ്വന്തം ലേഖകന്‍Thursday, December 20, 2018 3:47 pm

അബുദാബി: എയര്‍ഇന്ത്യ എക്‌സ്പ്രസ് റാസല്‍ഖൈമയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ചു. നിലവില്‍ റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക് മാത്രമാണ് നേരിട്ടുള്ള സര്‍വീസുള്ളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴിയും സര്‍വീസ് നടത്തിവരുന്നു. ഇപ്പോള്‍ പുതുതായി തിരുവനന്തപുരത്തേക്ക് ആരംഭിച്ച സര്‍വീസും കോഴിക്കോട് വഴിയായിരിക്കും പോകുക. ഇതോടെ റാസല്‍ഖൈമയില്‍നിന്ന് കേരളത്തിലെ മൂന്നു എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസായി.

ബുധന്‍, വെള്ളി ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.25ന് കോഴിക്കോടും രാത്രി 10.45ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് തിരുവനന്തപുരത്തുനിന്ന് രാവിലെ 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 1.05ന് റാസല്‍ഖൈമയില്‍ എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ഫുജൈറ, റാസല്‍ഖൈമ എമിറേറ്റിലുള്ളവര്‍ക്ക് യുഎഇയിലെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാതെ തന്നെ നാട്ടിലേക്ക് പോയി വരാനാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x