
അബുദാബി: ദുബായില്‍ ഷോപ്പിങ് പ്രേമികളെ ആകര്‍ഷിക്കാന്‍ അബുദാബിയില്‍ അഞ്ച് ദിവസത്തെ മെഗാ സെയില്‍ തുടങ്ങി. അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ 15-ാം തീയ്യതി വരെ നടക്കുന്ന സെയിലില്‍ 75 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാവും.
ഡിസംബര്‍ 19 മുതല്‍ 23 വരെ ദുബായിലും മെഗാ സെയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഡിംസബര്‍ 26നാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. 3200 ഔട്ട്ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡിഎസ്എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവ് ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.