
അബുദാബി: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ കസ്റ്റംസ് സംവിധാനം ഏകീകരിക്കുന്നു. പുതിയ ഏകീകൃത സംവിധാനം ഇന്നലെമുതല്‍ നടപ്പില്‍ വന്നെന്ന് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. കൂടുതല്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ സംവിധാനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും പുതിയ തീരുമാനം സഹായിക്കുമെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി മേധാവിയും കസ്റ്റംസ് കമ്മിഷണറുമായ അലി അല്‍ കാബി പറഞ്ഞു.
ഈ രംഗത്തെ വിദഗ്ദര്‍ ചേര്‍ന്ന് രൂപീകരിച്ച സംവിധാനമാണ് ഇതിനായി തയ്യാറിക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.