Currency

അബുദാബിയില്‍ അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രം പകര്‍ത്തിയാല്‍ ശിക്ഷ

സ്വന്തം ലേഖകന്‍Tuesday, November 6, 2018 12:42 pm

അബുദാബി: അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രവും ശബ്ദവും പകര്‍ത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. കൂടാതെ ആറു മാസം തടവും അനുഭവിക്കണം. വ്യക്തിയുടെ ഫോണ്‍ ചോര്‍ത്തിയാലും സമാന ശിക്ഷയുണ്ടാകും.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് അനുമതിയില്ലാതെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും ചിത്രം പകര്‍ത്തുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പ്രവണതയും വര്‍ധിച്ച പശ്ചാത്തലത്തിലാണു ശിക്ഷ കടുപ്പിച്ചത്. ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ. അപകട ദൃശ്യം പകര്‍ത്തിയതിനെതിരെ ആറു മാസത്തിനിടെ 71 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വെളിപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x