തൊഴില്‍ കേസുകള്‍ക്ക് അബൂദബിയില്‍ പ്രത്യേക കോടതി സ്ഥാപിക്കും. ചെറുതും വലുതുമായ കേസുകളും അപ്പീലുകളും അബൂദബി തൊഴില്‍ കോടതി പരിഗണിക്കും. നിലവില്‍ അബൂദബിയിലെ കോടതികളിലെ തൊഴില്‍ ചേംബറുകളില്‍ വാദം നടക്കുന്ന കേസുകളും അപ്പീലുകളും പുതിയ തൊഴില്‍ കോടതിയിലേക്ക് മാറ്റും.
അനധികൃതമായി സര്‍വീസ് നടത്തുന്ന ടാക്സികള്‍ക്കെതിരെ അബൂദബിയില്‍ കര്‍ശന നടപടി വരുന്നു. അനധികൃത ടാക്സികള്‍ ഓടിക്കുന്നവരെ മാത്രമല്ല ഇത്തരം സേവനം ഉപയോഗപ്പെടുത്തുന്നവരും കുടുങ്ങും.
യു.എ.ഇയില്‍ മധ്യാഹ്ന ഇടവേള നിയമം അവസാനിച്ചെങ്കിലും ചൂടിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. ഉച്ചക്ക് പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യു.എ.ഇ. ചൂട് സമയത്ത് ജോലി ചെയ്യുന്ന ഘട്ടത്തില്‍ തൊഴിലാളികള്‍ സ്വീകരിച്ച മുന്‍കരുതല്‍ കുറച്ചു നാളുകള്‍ കൂടി തുടരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
ലഹരി ഉപയോഗത്തിനെതിരെ അബുദാബി പൊലീസ് ബോധവല്‍ക്കരണ ക്യാംപെയ്ന് ആരംഭിക്കുന്നു. ‘എന്റെ ജീവിതം അമൂല്യം’ എന്ന പ്രമേയത്തില്‍ ഒരുമാസം നീളുന്ന ക്യാംപെയ്ന് ഇന്നു തുടക്കമാകും. ലഹരി ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ തുറന്നുകാട്ടിയാണു ബോധവല്‍ക്കരണം നടത്തുക.
കടുത്ത ചൂടില്‍നിന്നു തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി യുഎഇ പ്രഖ്യാപിച്ച മൂന്നു മാസത്തെ ഉച്ചവിശ്രമം ഇന്നലെ അവസാനിച്ചു. കൊടും ചൂട് അനുഭവപ്പെടുന്ന ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണു നിര്‍ബന്ധിത ഉച്ചവിശ്രമം നടപ്പാക്കിയത്.
വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് കര്‍ശന നടപടികളുമായി അബൂദബി പൊലിസ്. സ്കൂള്‍ പരിസരത്ത് ഡ്രൈവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നല്കി.
സന്ദര്‍ശക, വിനോദ, ആശ്രിത വിസയില്‍ രാജ്യത്തേക്കു വരുന്നവര്‍ ജോലി ചെയ്യുന്നതു നിയമലംഘനമാണെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്കി. മന്ത്രാലയത്തില്‍നിന്നു തൊഴില്‍ പെര്‍മിറ്റ് നേടുകയാണു ജോലി ചെയ്യാനുള്ള ആദ്യപടി.
അറേബ്യന്‍ ഗള്‍ഫ് റോഡും ഷഖ്ബൂത്ത് റോഡും സംഗമിക്കുന്ന ജംങ്ഷന് മുതല്‍ അബുദാബിയിലെ പുതിയ വിനോദ സഞ്ചാര കേന്ദ്രമായ അല്‍ ഹുദൈരിയാത്ത് ദ്വീപിലേക്കും യാസ് ദ്വൂപിലെ ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന് റോഡ്, ജുബൈല്‍ ദ്വീപ്, ഫഹദ് ദ്വീപ് എന്നിവിടങ്ങളിലായാണ് ഈന്തപ്പന വൃക്ഷങ്ങള്‍ നടുന്നത്.
ഇന്ത്യയില്‍നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ അബൂദബിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അബൂദബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് ഇന്ത്യയിലെ മൂന്ന് നഗരങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയാണ്റോഡ് ഷോ നടക്കുക.
അബുദാബി ഐലന്‍ഡിലെ ആറു മേഖലകളില്‍ പാര്‍ക്കിങ് ഇളവ് അവസാനിച്ചു. ഇനി ഫീസ് അടച്ച് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കൂ. ഓഗസ്റ്റ് 18 മുതല്‍ പെയ്ഡ് പാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ചവരെ പിഴ ഈടാക്കിയിരുന്നില്ല.