
അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മുര്‍ക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയില്‍ പൂന്തോട്ടത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ റഷീദ്(39)ആണ് മരിച്ചത്. അബുദാബിയില്‍ ഏറെ നാളായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ റഷീദ്.
മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടു പോയി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ഖദീജ, ഭാര്യ: സൈറാ ഭാനു, മക്കള്‍: അര്‍സിന ഷെറിന്‍ (12), മുര്‍ഷിദ (8), ആയിഷ അന്‍സിയ (4), ഹസീബ (2 ).
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.