Currency

നഴ്‌സിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണം: നടപടികള്‍ ഊര്‍ജിതം

സ്വന്തം ലേഖകന്‍Thursday, September 27, 2018 3:43 pm

അബുദാബി: യുഎഇയില്‍ നഴ്‌സിങ് മേഖല സ്വദേശിവല്‍ക്കരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നു. അടുത്ത വര്‍ഷം നൂറ് സ്വദേശി നഴ്‌സുമാരെ നിയമിക്കുമെന്ന് എമിറേറ്റിലെ ആരോഗ്യ സേവന ചുമതലയുള്ള ‘സ്വിഹ ‘ കമ്പനി അറിയിച്ചു.

സ്വദേശി വനിതകളുടെ കുറവ് ആരോഗ്യരംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്നതായി സ്വിഹ കമ്പനിയുടെ ആരോഗ്യ സാങ്കേതികകാര്യ വകുപ്പ് തലവന്‍ ഡോ.അന്‍വര്‍ സലാം അഭിപ്രായപ്പെട്ടു. സ്വദേശി പ്രാതിനിധ്യം മൂന്ന് ശതമാനം മാത്രമാണ്. ഘട്ടംഘട്ടമായി ഇത് ഉയര്‍ത്തിക്കൊണ്ടുവരും. 2020 ആകുമ്പോഴേക്കും നഴ്സ്മാരുടെ എണ്ണം എണ്ണായിരമാക്കാനാണ് പദ്ധതിയെന്നും ഡോ.അന്‍വര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x