
അബൂദബി: മയക്കുമരുന്നിനെതിരെ വ്യാപക ബോധവത്കരണം ലക്ഷ്യമിട്ട് അബൂദബി പൊലിസ് പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി 450 വിദ്യാര്‍ഥികള്‍ക്കായി അബൂദബിയില്‍ ബോധവത്കരണ പരിപാടി നടന്നു. ‘ജീവിതം ഏറെ വിലപ്പെട്ടത്’ എന്ന ശീര്‍ഷകത്തിലാണ് മയക്കുമരുന്നിന്റെ വിപത്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അബൂദബി പൊലിസ്‌ബോധവത്കരണം.
മയക്കുമരുന്നിന്റെ എല്ലാ വകഭേദങ്ങളും തിരിച്ചറിഞ്ഞ് അവക്കെതിരെ കൂട്ടായ ചെറുത്തു നില്‍പ്പ് നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ ഉത്തരവാദിത്തം തന്നെയുണ്ടെന്ന് അബൂദബി പൊലിസ് മേധാവികള്‍ നിര്‍ദേശിച്ചു. തലമുറയെ കാര്‍ന്നുതിന്നുന്ന മയക്കുമരുന്ന് ഉപയോഗം എന്ന മാരക വ്യാധിക്കെതിരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ലഫ്. കേണല്‍ മുഹമ്മദ് സഈദ് അല്‍ മന്‍സൂരി പറഞ്ഞു. ലോക വ്യാപകമാകമായി നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ നടപടികളില്‍ യു.എ.ഇ സജീവ പങ്കാളിത്തമാണ് വഹിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.