അബുദബി നീതിന്യായവകുപ്പും നഗരസഭയും തമ്മില്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ചു. നഗരസഭയുടെ ഭൂമി, വസ്തു സേവന വിഭാഗമാണു നീതിന്യായവകുപ്പുമായി ബന്ധിപ്പിച്ചത്. ഞായറാഴ്ച മുതല്‍ ഇരുവിഭാഗങ്ങളിലെയും സേവനങ്ങള്‍ക്ക് ഏകീകൃത റഫറന്‍സ് നമ്പറാണു ലഭിക്കുക.
അല്‍ഐന്‍ പുസ്തകോല്‍സവം 21 മുതല്‍ അല്‍ഐന്‍ കണ്വന്ഷന് സെന്ററില്‍ നടക്കും. സാംസ്കാരിക ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് 10ാം അല്‍ഐന്‍ പുസ്തകോല്‍സവം നടക്കുന്നത്. അല്‍ഐന്‍ മേഖലയിലെ അബുദാബി റൂളേഴ്സ് പ്രതിനിധി ഷെയ്ഖ് താഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ഒക്ടോബര്‍ രണ്ടുവരെയാണ് പുസ്തകോല്‍സവം.
തലസ്ഥാന എമിറേറ്റിലെ എല്ലാ വാടകക്കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നിര്‍ബന്ധമായും കെട്ടിട ഉടമകള്‍ നടപ്പിലാക്കണമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
വേനലവധിക്ക് ശേഷം സ്കൂള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്ക് സര്‍പ്രൈസുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ആദ്യ ദിവസം സ്കൂളിലെത്തിയ കുട്ടികളെ കാണാനും അവരുടെ ക്ലാസില്‍ ഇരിക്കാനുമാണ് ഷെയ്ഖ് മുഹമ്മദ് എത്തിയത്.
തലസ്ഥാന നഗരിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ് സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു. ടെക്നോളജി വിഭാഗത്തിലെ സ്റ്റാര്‍ട്ട് അപ് പ്രവര്‍ത്തന ലൈസന്‍സിന് 2570 ദിര്‍ഹമാണ് നിരക്ക്. ഇതില്‍ നാലു താമസ വീസയെടുക്കാനും അനുമതിയുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും എത്തിയത് ഇരട്ടി ആഹ്ളാദത്തോടെ. പുതിയ അധ്യയന വര്‍ഷത്തില്‍ മക്കളെ സ്കൂളിലേക്ക് അനുഗമിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കിയതാണു കുടുംബത്തിലെ ആഹ്ളാദ സൂചിക ഉയരാന്‍ കാരണം.
യുഎഇയില്‍ ഊര്‍ജദായക പാനീയങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം പാനീയങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇത്തരം ഉല്പന്നങ്ങള്ക്ക് 100 ശതമാനം മൂല്യവര്‍ധിത നികുതി നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ കേസില്‍ അബുദബി കൊമേഷ്യല്‍ ബാങ്ക്(എഡിസിബി) ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍. ബാങ്ക് അക്കൗണ്ടില്‍ മൂന്ന് ലക്ഷത്തിലധികം ദിര്‍ഹമുള്ള ഇരുപത്തഞ്ചോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു ഇന്ത്യക്കാരന് നല്കി പ്രതിഫലം പറ്റിയ കേസിലാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നത്.
എമിറേറ്റിലെ എല്ലാ നഗരസഭകളിലും 46 പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന സ്മാര്‍ട്ട് ഹബ് പ്ലാറ്റ്ഫോം തുടങ്ങി. കടലാസിന്റെ ഉപയോഗം കുറക്കുകയും സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അബൂദബി നഗരാസൂത്രണ നഗരസഭ വകുപ്പാണ് സ്മാര്‍ട്ട് ഹബ് പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.
യുഎഇയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമെന്ന ബഹുമതി അബുദാബി സ്വന്തമാക്കി. വാര്‍ണര്‍ ബ്രോസ് വേള്‍ഡ്, ലൂവ്റ് മ്യൂസിയം എന്നീ ലോകോത്തര പദ്ധതികളിലൂടെയാണ് യുഎഇ ഈ ബഹുമതി സ്വന്തമാക്കിയത്. ടൈം മാഗസിന് നടത്തിയ സര്‍വേയിലാണ് അബുദാബിക്ക് മികച്ച ടൂറിസ കേന്ദ്രമെന്ന ഖ്യാതി.