
അബുദാബി: തലസ്ഥാന നഗരിയിലെ പ്രധാന റോഡുകളില്‍ അബുദാബി മുനിസിപ്പാലിറ്റി 1500 ഈന്തപ്പന മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നു. അറേബ്യന്‍ ഗള്‍ഫ് റോഡും ഷഖ്ബൂത്ത് റോഡും സംഗമിക്കുന്ന ജംങ്ഷന്‍ മുതല്‍ അബുദാബിയിലെ പുതിയ വിനോദ സഞ്ചാര കേന്ദ്രമായ അല്‍ ഹുദൈരിയാത്ത് ദ്വീപിലേക്കും യാസ് ദ്വൂപിലെ ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ റോഡ്, ജുബൈല്‍ ദ്വീപ്, ഫഹദ് ദ്വീപ് എന്നിവിടങ്ങളിലായാണ് ഈന്തപ്പന വൃക്ഷങ്ങള്‍ നടുന്നത്.
അബുദാബിയുടെ പ്രവേശന മാര്‍ഗമായ ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം സ്ട്രീറ്റ്, അല്‍ ബത്തീന്‍, ഷെയ്ഖ് സായിദ് റോഡ്, സുല്‍ത്താന്‍ ബിന്‍ സായിദ് റോഡ് എന്നിവിടങ്ങളിലും ഈന്തപ്പന മരം നടും. കാര്‍ഷിക സീസണായ ഒക്ടോബറിലാണ് എല്ലാ വര്‍ഷവും മുനിസിപ്പാലിറ്റി ഈന്തപ്പന മരം നടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.