Currency

വിദ്യാര്‍ഥികളുടെ സുരക്ഷക്ക് കര്‍ശന നടപടികളുമായി അബൂദബി പൊലീസ്

സ്വന്തം ലേഖകന്‍Saturday, September 15, 2018 1:24 pm

അബൂദബി: വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് കര്‍ശന നടപടികളുമായി അബൂദബി പൊലിസ്. സ്‌കൂള്‍ പരിസരത്ത് ഡ്രൈവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള അബൂദബി പൊലീസിന്റെ നടപടികളില്‍ സ്‌കൂള്‍ പരിസരങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നുണ്ട്.

ചെറു നിയമ ലംഘനമാണ് നടത്തുന്നതെങ്കില്‍ ആദ്യ പടിയായി മഞ്ഞ കാര്‍ഡ് നല്‍കും. അത് ഒരു മുന്നറിയിപ്പായി ഡ്രൈവര്‍മാര്‍ കണക്കിലെടുക്കണം. തുടര്‍ന്നും നിയമം ലംഘിക്കുന്നവര്‍ക്ക് പിഴക്ക് പുറമെ ബ്ലാക്ക് പോയന്റും ചുമത്തും. ഇത്തരം ഗതാഗത നിയമ ലംഘനങ്ങളില്‍നിന്ന് ഡ്രൈവര്‍മാര്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

സ്‌കൂള്‍ പരിസരങ്ങളില്‍ ‘ലെറ്റ് അസ് ക്രോസ്’ എന്ന പ്രമേയത്തില്‍ വ്യാപക ബോധവത്കരണമാണ് അബൂദബി പൊലീസ് സംഘടിപ്പിച്ചു വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x