20 വര്‍ഷമായി നാട്ടില്‍ പോകാനാവാതെ യുഎഇയില്‍ കഴിയുന്ന മലയാളി വയോധിക പൊതുമാപ്പ് കാലയളവില്‍ നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്നു. ജയില്‍ശിക്ഷയ്ക്കും നീണ്ട പ്രവാസത്തിനും ശേഷമാണ് മലയാളി വയോധിക നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നത് പക്ഷേ നാട്ടിലെത്തിയാല്‍ സ്വീകരിക്കാന്‍ ആരും ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
അബുദാബി റോഡുകളിലെ വേഗ പരിധിയില്‍ നല്‍കിയിരുന്ന ഇളവ് (ഗ്രേസ് സ്പീഡ്) നിര്‍ത്തലാക്കുന്നു. അടുത്തമാസം 12 മുതല്‍ ഭേദഗതി ചെയ്തിരിക്കുന്ന പുതിയ നിയമം നിലവില്‍ വരും. ഇതുവരെ അനുവദിച്ചിരുന്ന വിവിധ റോഡുകളില്‍ അനുവദനീയമായ പരിധിയെക്കാള്‍ 20 കിലോമീറ്റര്‍ കൂടുതല്‍ വേഗത്തില്‍ പോകാമെന്ന ഇളവാണ് നിര്‍ത്തലാക്കുന്നത്.
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ എംബസി ഹെല്പ് ഡെസ്കും ഹോട്ട് ലൈനും ആരംഭിക്കുമെന്ന് യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു.
പാര്‍പ്പിട രേഖകളില്ലാത്തവര്‍ക്കു വില്ല പെര്‍മിറ്റുള്ളവര്‍ക്കു മാത്രമായി 24 മണിക്കൂറും റിസര്‍വ് ചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം പിഴ. അബുദാബി ഗതാഗത വകുപ്പാണ് തലസ്ഥാന നഗരിയില്‍ എല്ലാ ഭാഗത്തും മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നത്. ഓഗസ്റ്റ് 18 മുതലാണ് പുതിയ നടപടി.
റോഡില്‍ വെച്ച് വാഹനം കേടായാല്‍ ഇനി അബുദാബിയില്‍ ആരും റോഡില്‍ കുടുങ്ങില്ല. വാഹനം കേടായി നടുറോഡില്‍ കുടുങ്ങുന്നവര്‍ക്കു സൗജന്യ സേവനം നല്‍കാനായി അബുദാബി ഗതാഗത വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചു.
അറ്റകുറ്റപ്പണിയെ തുടര്‍ന്ന് അബുദാബിയിലെ മൂന്നു റോഡുകളില്‍ ഗതാഗത നിയന്ത്രണം. അബുദാബി-അല്‍ഐന്‍ റോഡ് (ഇ-22), അബുദാബി-അല്‍ഐന്‍ ട്രക്ക് റോഡ് (ഇ30), ഷക്ബൂത്ത് സിറ്റിയിലെ മുപ്പത്തിമൂന്നാം സ്ട്രീറ്റ് എന്നീ റോഡുകളിലാണ് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അബുദാബിയില്‍ അനധികൃതമായി സ്വകാര്യവാഹനം ടാക്സിയായി ഉപയോഗിച്ച രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍. അബുദാബി പോലീസ് നടത്തിയ പരിശോധനയില്‍ 2198 ആളുകളാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്.
റോഡ് യാത്രക്കാര്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് അബുദാബി പൊലീസ് ബോധവല്‍ക്കരണം നടത്തി. വാഹനമോടിക്കുന്നവര്‍ക്കും സഹയാത്രികര്‍ക്കും സുരക്ഷിത സഞ്ചാരമൊരുക്കുകയാണ് ലക്ഷ്യം.
അബൂദബി നഗരത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന 44 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു. ഇതിനുള്ള തീരുമാനം അബൂദബി നഗരസഭ നടപ്പാക്കി തുടങ്ങി. ബഹുനില കെട്ടിടങ്ങള്‍, വില്ലകള്‍ എന്നിവ ഉള്‍പ്പെടെ 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്.
അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക് താക്കീതുമായി അബുദാബി പോലീസ്. അപകടദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരും എന്നാണ് പൊലീസ് മുന്നറിയിപ്പ്.