ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഉല്ലാസ പരിപാടികള്‍ ഒരുക്കി. എമിറേറ്റ്സ് ഫൗണ്ടേഷനാണ് പരിപാടികള്‍ ഒരുക്കിയത്. എമിറേറ്റ്സ് ഓട്ടിസം സൊസൈറ്റി ആന്‍ഡ് ന്യൂ ഇംഗ്ലണ്ട് സെന്ററിന്റെ സഹകരണത്തോടെമുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തിലായിരുന്നു പരിപാടി.
വീട്ടുപടിക്കല്‍ പെട്രോള്‍ എത്തിക്കുന്ന പദ്ധതിക്ക് അഡ്നോക് തുടക്കം കുറിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ‘മൈ സ്റ്റേഷന്’ എന്ന പേരിലുള്ള ആപ്പ് വഴി പദ്ധതി നടപ്പാക്കുമെന്ന് അബൂദബി നാഷണല്‍ ഓയില്‍ കമ്പനി അധികൃതര്‍ വെളിപ്പെടുത്തി.
അബുദാബിയില്‍ കൂടുതല്‍ ഹൈബ്രിഡ് ടാക്സികള്‍ വരുന്നു. ഈ വര്‍ഷം അവസാനത്തോടെ ആയിരത്തോളം ഹൈബ്രിഡ് കാറുകളാണ് അബുദാബി നിരത്തിലിറങ്ങുക. ഇലക്ട്രിക്, പെട്രോള്‍ എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളാണ് ഇവ.
യുഎഇ പൗരന്മാര്ക്കുള്ള സൈനിക സേവന കാലാവധി 12 മാസത്തില്‍ നിന്ന് 16 മാസമായി ഉയര്‍ത്തി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ അതിനു മുകളിലോ യോഗ്യത ഉള്ള പുരുഷന്മാര്ക്ക് സൈനിക സേവനം നിര്‍ബന്ധമാണ്.
റോഡ്സുരക്ഷ ഉറപ്പാക്കാന്‍ അബൂദബിയില്‍ വാഹന പരിശോധന ശക്തമാക്കി. ചൂട് ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് വാഹനാപകട സംഭവങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് പരിശോധനാ നടപടികള്‍ ഊര്‍ജിതമാക്കിയത്. കുറ്റമറ്റ ടയറുകള്‍ ഉപയോഗിക്കാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്തുകയും കര്‍ശന ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
മോശം ടയറുകള്‍ ഘടിപ്പിച്ച് വാഹനമോടിച്ച 28,727 പേര്‍ക്ക് പിഴ ചുമത്തിയതായി അബൂദബി പൊലീസ് അറിയിച്ചു. ഉപയോഗശൂന്യമായ ടയറുകള്‍ വലിയ തോതില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ ടയറുകള്‍ പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
പരിശോധനയില്‍ താമസയിടം അനധികൃതമാണെന്നു കണ്ടെത്തിയാല്‍ 10,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. താമസക്കാരെ ഒഴിപ്പിക്കുന്നതിനു പുറമെ, സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ചെലവു താമസക്കാരില്നിന്നോ കെട്ടിട ഉടമയില്നിന്നോ ഈടാക്കുകയും ചെയ്യും
യുഎഇയില്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം വീണ്ടും മലയാളിയെ കടാക്ഷിച്ചു. 075171 നമ്പര്‍ ടിക്കറ്റിന്റെ ഉടമയായ ടോജോ മാത്യുവിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്.
തലസ്ഥാന നഗരിയിലെ സൗജന്യ പാര്‍ക്കിങ് സൗകര്യങ്ങള്‍ നിര്‍ത്തലാക്കുന്നു. ആഗസ്റ്റ് 18 മുതല്‍ അബൂദബി നഗരത്തിലെ പാര്‍ക്കിങ് സ്ഥലങ്ങളെല്ലാം പണം നല്കി ഉപയോഗിക്കേണ്ടവയായി മാറുമെന്ന് അബൂദബി ഗതാഗത വകുപ്പ് വ്യക്തമാക്കി.
യുഎഇയില്‍ ആറ് എമിറേറ്റുകളില്‍ പത്ത് ‘തവാഫഖ്’ സെന്ററുകള്‍ തുറക്കും. മാനവവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദുബായില്‍ കഴിഞ്ഞ മേയില്‍ തുറന്ന തവാഫഖ് സെന്ററിന്റ മാതൃകയിലായിരിക്കും പുതിയ തൊഴിലാളി സേവനകേന്ദ്രങ്ങള്‍.