Currency

അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

സ്വന്തം ലേഖകന്‍Sunday, July 15, 2018 12:32 pm

 

അബുദാബി: അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക് താക്കീതുമായി അബുദാബി പോലീസ്. അപകടദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരും എന്നാണ് പൊലീസ് മുന്നറിയിപ്പ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ എഴുപതിലധികം ആളുകള്‍ക്കാണ് പോലീസ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

അപകടസ്ഥലങ്ങളില്‍ അകാരണമായി വാഹനങ്ങള്‍ നിര്‍ത്തുന്നതും ഇറങ്ങിനോക്കുന്നതുമെല്ലാം രക്ഷാപ്രവര്‍ത്തനം വൈകിക്കാന്‍ കാരണമാകുന്നതും അപകടദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിജനിപ്പിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

1000 ദിര്‍ഹമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ. അബുദാബി പോലീസ് ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x