
അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌കും ഹോട്ട് ലൈനും ആരംഭിക്കുമെന്ന് യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു. അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാര്‍ക്ക് താമസം നിയമവിധേയമാക്കുന്നതിനോ രാജ്യം വിട്ടു പോകുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണു ഹെല്‍പ് ഡെസ്‌കിന്റെ ലക്ഷ്യം.
നിയമലംഘകരായി രാജ്യത്ത് തുടരുന്ന പ്രവാസി ഇന്ത്യക്കാര്‍ എത്രയും വേഗം പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണം. രേഖകള്‍ ശരിപ്പെടുത്തി താമസം നിയമവിധേയമാക്കണം, അല്ലെങ്കില്‍ ഔട്ട്പാസ് വാങ്ങി രാജ്യം വിടണം. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.