ഹജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സേവനങ്ങളുമായി യുഎഇ ആരോഗ്യമന്ത്രാലയം. എല്ലാ തീര്‍ഥാടകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെ ബോധവല്‍ക്കരണം നടത്തും. ഹജ് തീര്‍ഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ടു ഹജ് കര്‍മം നടക്കുന്ന സ്ഥലങ്ങളില്‍ യുഎഇ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും ഉറപ്പാക്കുമെന്നു മെഡിക്കല്‍ സെന്റേഴ്സ ആന്‍ഡ് ക്ലീനിക്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന് അബ്ദുല്‍ റഹ്മാന് അറിയിച്ചു.
ത്വക്കിന്റെ നിറം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന മെന ഫേഷ്യല്‍ ക്രീം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി ആരോഗ്യവകുപ്പ്. ഈ ക്രീമിന്റെ യു.എ.ഇയിലെ വില്പനയും വിതരണവും നിരോധിച്ചതായും വകുപ്പ് അറിയിച്ചു.
എമിറേറ്റിലെ റോഡുകളിലെ വേഗപരിധി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് അബുദാബി പൊലീസ് ബോധവല്കരണ ക്യാംപെയിന് നടത്തുന്നു. ഈ മാസം 12 മുതലാണ് എമിറേറ്റിലെ റോഡുകളില്‍ നിലവിലുള്ള വേഗ പരിധിയിലെ ഇളവ് എടുത്തുകളയുന്നത്.
ബ്രാന്‍ഡഡ് മരുന്നുകളുടെ സുരക്ഷയോടും കാര്യക്ഷമതയോടും ജനറിക് മരുന്നുകളും വിതരണം ചെയ്യാനുള്ള പദ്ധതിയുമായി അബൂദബി ആരോഗ്യ വകുപ്പ്. സെപ്തംബര്‍ ഒന്ന് മുതല്‍ ജനറിക് മരുന്നുകളും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തും.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ വീണ്ടും ഭാഗ്യദേവത കടാക്ഷിച്ചു. ഒന്നാം സമ്മാനമായ പത്ത് മില്യണ്‍ ദിര്‍ഹം (18 കോടി 75 ലക്ഷം രൂപ) മലയാളിയായ കുണ്ടറ സ്വദേശി വാഴപ്പള്ളി യോഹന്നാന് ലഭിച്ചു. ഓണ്‍ലൈനിലൂടെ യോഹന്നാന് വാങ്ങിയ 041614 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
വിനോദസഞ്ചാരികളെ ഹുദൈരിയാത്ത് ദ്വീപിലേക്ക് ആകര്‍ഷിക്കാനുളള പദ്ധതികളുമായി ദുബായ് സര്‍ക്കാര്‍. തലസ്ഥാന നഗരിയിലെ ഇക്കോ ടൂറിസം മേഖലയായ ദ്വീപ് സമുദ്ര ഗവേഷകരെയും വിദേശ ടൂറിസ്റ്റുകളെയും ഒരു പോലെ ആകര്‍ഷിക്കുന്ന ഒരു വിനോദ സഞ്ചാര മേഖലയാണ്.
പൊതുമാപ്പിന്റെ രണ്ടാം ദിനത്തിലും ഷഹാമ കേന്ദ്രത്തില്‍ വന്‍ തിരക്ക്. ഷഹാമയില്‍ രണ്ടുദിവസംകൊണ്ട് വിവിധ രാജ്യക്കാരായ ആയിരത്തിലേറെ പേരാണ് അപേക്ഷ നല്‍കിയത്. ഇതിലേറെയും വീസാ കാലാവധി കഴിഞ്ഞവരാണ്. തൊഴില്‍ തര്‍ക്ക കേസുകളില്‍പെട്ടവരും സ്പോണ്സര് ഉപേക്ഷിച്ചുപോയവരും കമ്പനി പൂട്ടിയതിനാല്‍ രാജ്യത്ത് കുടുങ്ങിയവരും ഉണ്ടായിരുന്നു.
സ്വകാര്യ പൊതുമേഖല ജനറല്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍ അബുദാബി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. അത്യാഹിത വകുപ്പുകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
തലസ്ഥാന നഗരത്തിലും പരിസര മേഖലകളിലും ഇന്നലെ മോശം കാലാവസ്ഥയില്‍ നേരിയ ശമനം. മുന്‍ ദിവസങ്ങളിലേക്കാളും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ കുറഞ്ഞു. തുടര്‍ച്ചയായ മൂന്നു ദിവസത്തിനുശേഷമാണ് തെളിച്ചം കണ്ടത്. രാവിലെ പതിനൊന്നു വരെ പൊടിനിറഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും വൈകിട്ടോടെ തെളിഞ്ഞു.
അബുദാബിയിലെ ബസ് സര്‍വീസുകളുടെ സമയങ്ങളില്‍ മാറ്റം വരുത്തി. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലേക്കു നേരിട്ട് ബസ് സര്‍വീസ് എ10 ആരംഭിച്ചു. 101, 102, 110, 111 റൂട്ടുകളില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തും.