
അബൂദബി: യുഎഇയില്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം വീണ്ടും മലയാളിയെ കടാക്ഷിച്ചു. 075171 നമ്പര്‍ ടിക്കറ്റിന്റെ ഉടമയായ ടോജോ മാത്യുവിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഏഴ് ലക്ഷം ദിര്‍ഹമാണ് (13 കോടിയോളം രൂപ) സമ്മാന തുക. 075171 ആണ് ഇദ്ദേഹത്തിന്റെ ബിഗ് ടിക്കറ്റ് നമ്പര്‍.
ഇന്നലത്തെ നറുക്കെടുപ്പില്‍ ലക്ഷം ദിര്‍ഹം വീതം നേടിയ മറ്റു വിജയികളില്‍ ഏഴുപേരില്‍ അഞ്ചും ഇന്ത്യക്കാരാണ്. ഇവരില്‍ പലരും മലയാളികള്‍ ആണെന്നാണ് സൂചന. അഷ്റഫ് മൊയ്തീന്‍കുട്ടി, സീമാ ജെയിംസ്, ആകാശ് രവീന്ദ്രനാഥ് പ്ലാക്കാട്ട്, ശ്രീദസ ദേവേന്ദ്രനായക്, ഗൗതം സേഥി എന്നിവരാണിവര്‍.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സമ്മാനം ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. അതില്‍ ഭൂരിഭാഗവും മലയാളികളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.