
അബൂദബി: മോശം ടയറുകള്‍ ഘടിപ്പിച്ച് വാഹനമോടിച്ച 28,727 പേര്‍ക്ക് പിഴ ചുമത്തിയതായി അബൂദബി പൊലീസ് അറിയിച്ചു. ഉപയോഗശൂന്യമായ ടയറുകള്‍ വലിയ തോതില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ ടയറുകള്‍ പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
മോശം ടയറുകള്‍ കണ്ടാല്‍ 500 ദിര്‍ഹം പിഴ ഈടാക്കും. വാഹനങ്ങള്‍ പതിവായി പരിശോധിക്കണമെന്നും അറ്റകുറ്റപണികള്‍ നടത്തണമെന്നു അധികൃതര്‍ സോഷ്യ മീഡിയ വഴി ആവശ്യപ്പെട്ടിട്ടുണ്ട്. വേനല്‍കാലത്ത് ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടതലാണ്. വേണ്ടത്ര കാറ്റ് നിറക്കാതിരിക്കുക, അമിത ഭാരം കയറ്റുക, കൃത്യമായ രൂപവും വലിപ്പവുമുള്ള റിമ്മുകള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയൊക്കെ അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.