Currency

അബുദാബിയില്‍ കൂടുതല്‍ ഹൈബ്രിഡ് ടാക്സികള്‍ വരുന്നു

സ്വന്തം ലേഖകന്‍Tuesday, July 10, 2018 12:58 pm

അബുദാബി: അബുദാബിയില്‍ കൂടുതല്‍ ഹൈബ്രിഡ് ടാക്സികള്‍ വരുന്നു. ഈ വര്‍ഷം അവസാനത്തോടെ ആയിരത്തോളം ഹൈബ്രിഡ് കാറുകളാണ് അബുദാബി നിരത്തിലിറങ്ങുക. ഇലക്ട്രിക്, പെട്രോള്‍ എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളാണ് ഇവ.

കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് കുറച്ച് പരമാവധി കുറച്ച് പ്രകൃതി സൗഹാര്‍ദ്ദപരമായ ഗതാഗത സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. വാസല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിക്ക് വേണ്ടി 907 ടൊയോട്ട കാംറി ഹൈബ്രിഡ് കാറുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുക. 4.7 കോടി കിലോ കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളുന്നത് തടയാന്‍ പുതിയ പരിഷ്‌കരണത്തിലൂടെ കഴിയുമെന്ന് അധികാരികള്‍ വ്യക്തമാക്കി.

പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെക്കാള്‍ 70 ശതമാനം പ്രവര്‍ത്തനക്ഷമതയും ഇലക്ട്രോണിക് കാറുകള്‍ക്കുണ്ട്. 2017 മുതല്‍ തവാസലിന്റെ 55 -ഓളം ഇലക്ട്രോണിക് കാറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം നടത്തിവരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x