Currency

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഉല്ലാസ പരിപാടികള്‍ സംഘടിപ്പിച്ചു

സ്വന്തം ലേഖകന്‍Friday, July 13, 2018 1:16 pm

അബുദാബി: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഉല്ലാസ പരിപാടികള്‍ ഒരുക്കി. എമിറേറ്റ്‌സ് ഫൗണ്ടേഷനാണ് പരിപാടികള്‍ ഒരുക്കിയത്. എമിറേറ്റ്‌സ് ഓട്ടിസം സൊസൈറ്റി ആന്‍ഡ് ന്യൂ ഇംഗ്ലണ്ട് സെന്ററിന്റെ സഹകരണത്തോടെമുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തിലായിരുന്നു പരിപാടി.

കുട്ടികള്‍ക്കു സന്തോഷം പകരാനും ആത്മവിശ്വാസം വളര്‍ത്താനുമാണ് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് എമിറേറ്റ്‌സ് ഫൗണ്ടേഷന്‍ സിഇഒ: മെയ്ത്ത അല്‍ ഹബ്‌സി പറഞ്ഞു. എല്ലാവര്‍ഷവും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്താറുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x