വാഹനപാര്ക്കിങ്ങുകള് മുന്‍കൂട്ടി കയ്യടക്കി മറ്റു വാഹനങ്ങള്‍ക്കു സൗകര്യം നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടിയുണ്ടാകും. വ്യക്തിപരമായ താല്പര്യങ്ങള്ക്ക് പൊതുസ്ഥലം കയ്യേറുന്നതിനു സമാനമാണിത്.
യുഎഇയില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട റിട്ടേണ്‍ ജൂണ്‍ 28നകം സമര്‍പ്പിക്കാന്‍ ഫെഡറല്‍ നികുതി അതോറിറ്റിയുടെ നിര്‍ദേശം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.
ഈദുല്‍ ഫിത്ര് ആഘോഷ വേളയില്‍ റോഡ് സുരക്ഷാനിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു. അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സിനു കീഴിലാണു ബോധവല്‍ക്കരണം തുടങ്ങിയത്.
യുഎഇ പൊതുമേഖലയ്ക്ക് സര്‍ക്കാര്‍ പെരുന്നാള്‍ (ഈദുല്‍ ഫിത്ര്) അവധി പ്രഖ്യാപിച്ചു. ഈ മാസം 14 മുതല്‍ മൂന്നു ദിവസമാണ് അവധി. പെരുനാള് 15നാണെങ്കില്‍ 17 വരെയും.
യുഎഇയിലെ കെട്ടിടനിര്‍മാണ മേഖലയില്‍ കുതിപ്പ. ബാങ്കിങ് വായ്പാ രംഗത്തും മുന്നേറ്റം. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഈ വര്‍ഷം ആദ്യപാദത്തില്‍ നല്‍കിയിരിക്കുന്ന ബാങ്ക് വായ്പ 30005 കോടി ദിര്‍ഹമാണെന്നു യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.5 ശതമാനം വര്‍ധന.
മധ്യാഹ്ന വിശ്രമവേളയില്‍ തൊഴിലാളികള്‍ക്കു നിര്‍ബന്ധമായും വിശ്രമം അനുവദിക്കാനും വേനല്‍ച്ചൂടില്‍ സുരക്ഷ ഉറപ്പാക്കാനും അബുദാബി സിറ്റി മുനിസിപ്പാലിറ്റി ബോധവല്‍ക്കരണ ക്യാംപെയ്ന് ആരംഭിച്ചു.
യുഎഇ എമിറേറ്റുകള്‍ കൊടുംചൂടിലേക്കു കടന്നു. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന ചൂടു കാലാവസ്ഥാമാറ്റം ഇത് വ്യക്തമാക്കുന്നു. അബുദാബി എമിറേറ്റിന്റെ മിക്കഭാഗങ്ങളിലും ശരാശരി 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളിലും അനുഭവപ്പെട്ടത്.
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ മാളുകള്‍ മെഗാ സെയില്‍ ഓഫറുകള്‍ അവതരിപ്പിച്ചു. തിരഞ്ഞെടുത്ത മാളുകളിലും സ്ഥാപനങ്ങളിലും 90 ശതമാനം വരെ ഡിസ്ക്കൗണ്ടാണ് മെഗാ സെയിലില്‍ ലഭിക്കുക. ഈ ഓഫര്‍ ജൂണ്‍ 15ന് ലഭിക്കും.
തൊഴില്‍ പരാതികള്‍ പിന്‍വലിക്കാന്‍ അവസരം. മനുഷ്യവിഭവശേഷി- സ്വദേശി വല്‍ക്കരണ മന്ത്രാലയത്തിന്റെ പുതിയ സംവിധാനം തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുത്താം. ഇതിനായി മന്ത്രാലയത്തില്‍ മൂന്നു സംവിധാനങ്ങളുണ്ട്.
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി ഭാഗ്യം. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പില്‍ ഡിക്സണ്‍ കാട്ടിത്തറ ഏബ്രഹാമിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. 18,22,25000 രൂപ (പത്ത് ലക്ഷം ദിര്‍ഹം) ആണ് സമ്മാനം ലഭിച്ചത്. ഇദ്ദേഹം നൈജീരിയയിലാണ് താമസിക്കുന്നത്.