
അബുദാബി: യുഎഇയിലെ കെട്ടിടനിര്‍മാണ മേഖലയില്‍ കുതിപ്പ. ബാങ്കിങ് വായ്പാ രംഗത്തും മുന്നേറ്റം. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഈ വര്‍ഷം ആദ്യപാദത്തില്‍ നല്‍കിയിരിക്കുന്ന ബാങ്ക് വായ്പ 30005 കോടി ദിര്‍ഹമാണെന്നു യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.5 ശതമാനം വര്‍ധന.
യുഎഇ ബാങ്കുകള്‍ നല്‍കുന്നതിന്റെ വായ്പയുടെ 20.3 ശതമാനമാണു കെട്ടിടനിര്‍മാണ മേഖലയ്ക്കു ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുലക്ഷം കോടി ദിര്‍ഹത്തിലേറെയാണ് ഈ വായ്പ. അടിസ്ഥാന സൗകര്യവികസനം, നഗരവികസനം തുടങ്ങിയ രംഗങ്ങളില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായാണ് യുഎഇ പരിഗണിക്കപ്പെടുന്നതെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 28121 കോടി ദിര്‍ഹമായിരുന്നു റിയല്‍ എസ്റ്റേറ്റ് രംഗത്തിനു ലഭിച്ചിരുന്ന വായ്പ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.