Currency

തൊഴില്‍ പരാതികള്‍ പിന്‍വലിക്കാന്‍ പുതിയ സംവിധാനത്തിലൂടെ അവസരം

സ്വന്തം ലേഖകന്‍Tuesday, June 5, 2018 12:38 pm

അബുദാബി: തൊഴില്‍ പരാതികള്‍ പിന്‍വലിക്കാന്‍ അവസരം. മനുഷ്യവിഭവശേഷി- സ്വദേശി വല്‍ക്കരണ മന്ത്രാലയത്തിന്റെ പുതിയ സംവിധാനം തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുത്താം. ഇതിനായി മന്ത്രാലയത്തില്‍ മൂന്നു സംവിധാനങ്ങളുണ്ട്. പരാതി നല്‍കിയശേഷം ഒത്തുതീര്‍പ്പായാല്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട് സംവിധാനം വഴി അപേക്ഷ നല്‍കി കേസ് പിന്‍വലിക്കാം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് രണ്ടാമത്തേത്. ഇതിനും സാധിക്കാത്തവര്‍ക്ക് 80060 ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചറിയിച്ചും പരാതികള്‍ പിന്‍വലിക്കാനാകും.

പരാതികള്‍ പിന്‍വലിക്കാനുള്ള അപേക്ഷകള്‍ സ്വീകരിച്ചശേഷം നിജസ്ഥിതി അറിയാന്‍ തൊഴിലാളിയുമായും സ്‌പോണ്‍സറുമായും മന്ത്രാലയം അധികൃതര്‍ ബന്ധപ്പെടും. പരാതി ലഭിച്ചാല്‍ 48 മണിക്കൂറിനകം പരാതിക്കാര്‍ക്കു നോട്ടിസ് അയയ്ക്കും. കേസ് അനുനയിപ്പിക്കാനുള്ള സാധ്യതകളാണ് ആദ്യം ആരായുക. അതിനു സാധിച്ചില്ലെങ്കില്‍ പത്തു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ കേസുകള്‍ അന്തിമ തീര്‍പ്പിനായി കോടതികളിലേക്ക് മാറ്റുന്നതാണ് രീതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x