പുതിയ ആസൂത്രണ മാര്‍ഗരേഖയനുസരിച്ച് കെട്ടിടങ്ങളില്‍ വാടകക്ക് താമസിക്കുന്നവര്‍ അടക്കുന്ന ഫീസ് അബൂദബി നഗരസഭ കുത്തനെ കൂട്ടി. അപാര്ട്ട്ന്റെുകള്ക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയും വില്ലകള്‍ക്ക് മൂന്ന് മുതല്‍ 7.5 ശതമാനം വരെയുമാണ് ഫീസ് വര്‍ധന.
കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ പൊതു ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അബൂദബി പബ്ലിക് പ്രോസിക്യൂഷന് ആപ്ലിക്കേഷന്‍ പുറത്തിറക്കി. അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ സമൂഹവും ജുഡീഷ്യറിയും തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
തലസ്ഥാനത്തെ പാര്‍പ്പിട വാടകയില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ കുറവ്. വാടകയില്‍ 2.1% കുറഞ്ഞതായി റിപ്പോര്‍ട്ട്.ദുബായ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് താരതമ്യേന സ്ഥിരത കൈവരിച്ചപ്പോള്‍ അബുദാബിയിലെ അപ്പാര്‍ട്ട്മെന്റുകളുടെയും വില്ലകളുടെയും വില്പന 4% കുറഞ്ഞു.
യു.എ.ഇ തൊഴില്‍ നിയമത്തില്‍ കാതലായ ഭേദഗതികള്‍ കൊണ്ടുവരുമെന്ന് വകുപ്പു മന്ത്രി നാസിര്‍ ബിന്‍ ഥാനി അല്‍ ഹമേലി അറിയിച്ചു. അബൂദബിയില്‍ ഫെഡറല്‍ ദേശീയ കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിമരുന്നു പ്രയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് അബുദാബി പൊലീസ് തുടക്കം കുറിച്ചു. പൊതുജന സുരക്ഷയ്ക്കു ഭീഷണിയാകും വിധമുള്ള കരിമരുന്നുപ്രയോഗം ഇനി മുതല്‍ അനുവദിക്കില്ല.
റമസാനില്‍ യാചന നടത്തുന്നവരെ പിടികൂടി നാടുകടത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതിനായി രാജ്യത്തെ ഏഴ് എമിറേറ്റിലും പോലീസ് പട്രോളിങ് ശക്തമാക്കി. സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി സഹരിച്ച് പിരിവിനും ഭിക്ഷാടനത്തിനും എതിരെ ബോധവത്കരണവും ആരംഭിച്ചു.
രാജ്യത്തെ വിസ നിയമങ്ങള്‍ ഉദാരമാക്കുന്നു. അബുദാബിയില്‍ വിദേശ കമ്പനികളെ വന്‍ തോതില്‍ ആകര്‍ഷിക്കാനാണ് വിസ നിയമങ്ങള്‍ ഉദാരമാക്കുന്നത്. എല്ലാ മേഖലയിലും വിദേശികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭ്യമാകും.ഇത് സംബന്ധിച്ച് അബുദാബി എക്സി. കൗണ്‍സിലും യു എ ഇ മന്ത്രിസഭയും ധാരണയിലെത്തി.
നഗരത്തില്‍ നടപ്പാക്കുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അബുദബി മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം. അബൂദബി നഗരസഭയുടെ കീഴില്‍ വരുന്ന പ്രദേശത്ത് റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ നടപ്പാക്കുന്നവര്‍ പദ്ധതികളെല്ലാം റിയല്‍ എസ്റ്റേറ്റ് റെഗുലേറ്റി നിയമം മൂന്ന് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.
ജീവിതത്തിന്റെ എല്ലാ തുറകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ജനപങ്കാളിത്തം, സാമൂഹിക ഐക്യദാര്‍ഢ്യം എന്നിവക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള നിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് അംഗീകാരം നല്കി.
അപകടത്തില്‍പ്പെട്ട പിക്കപ് ഡ്രൈവര്‍ക്ക് ആശ്വാസം പകരുകയും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തതിനാണ് മലയാളി ദമ്പതികള്‍ക്ക് അബൂദബി പൊലീസിന്റെ ആദരം.