യു.എ.ഇ ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവയില്‍ രാജ്യത്ത് തങ്ങുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാതെ തന്നെ വിസ പുതുക്കി യു.എ.ഇയില്‍ തുടരുന്നതിന് അബൂദബി എയര്‍പോര്‍ട്ടില്‍ നിന്നു കൂടി സൗകര്യം ഒരുക്കിയതായി പ്രമുഖ ട്രാവല്‍ ബ്രാന്റായ അരൂഹ ടൂര്‍സ് ആന്റ് ട്രാവല്‍സ് അധികൃതര്‍ അറിയിച്ചു.
ദുബായ്, അബൂദബി സര്‍ക്കാറുകള്‍ ജീവനക്കാര്‍ക്കുള്ള ബോണസ് പ്രഖ്യാപിച്ചു. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ നൂറാം ജന്മദിനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു മാസത്തെ അടിസ്ഥാന ശമ്പളമാണ് ബോണസായി നല്‍കുക.
വയോധികരും കുഞ്ഞുങ്ങളുമടങ്ങൂന്ന എട്ടംഗ മലയാളി കുടുംബത്തെ അബൂദബി സിവില്‍ ഡിഫന്‍സ് തീ വിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി. അബൂദബി നേവി ഗേറ്റ് മേഖലക്കടുത്തുള്ള താമസ സ്ഥലത്താണ് ശനിയാഴ്ച രാത്രി തീപിടിച്ചത്.
ഇരുപത്തിയെട്ടാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം. അബൂദബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ (അഡ്നെക്) ആണ് പുസ്തകമേള നടക്കുന്നത്. മേയ് ഒന്ന് വരെ നടക്കുന്ന മേള വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെ ആയിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത് വരെയാണ് സന്ദര്‍ശന സമയം.
മിനിറ്റ് അടിസ്ഥാനത്തില്‍ കാറുകള്‍ വാടകയ്ക്ക് നല്കുന്ന പദ്ധതി അബൂദബിയിലും ആരംഭിച്ചു. ‘യു ഡ്രൈവ്’ കമ്പനിയാണ് ഈ സേവനം തലസ്ഥാനത്ത് ആരംഭിച്ചത്. ചൊവ്വാഴ്ച മുതലാണ് ഈ സേവനം ആരംഭിച്ചത്. ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ നേരത്തെ തന്നെ ‘യു ഡ്രൈവ്’ പ്രവര്‍ത്തിക്കുന്നുണ്ട്.
അബൂദബി കോര്‍ണിഷില്‍ സ്ഥാപിച്ച സ്ഥിരം സ്മാരകം ‘ഫൗണ്ടേഴ്സ് മെമോറിയല്‍’ ഞായറാഴ്ച പൊതുജനങ്ങള്‍ക്കായി കവാടം തുറക്കും. സൗജന്യമായി സ്മാരകത്തില്‍ പ്രവേശിക്കാം. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് സ്മാരകം പ്രവര്‍ത്തിക്കുക. രാഷ്ട്രപിതാവ് ശൈഖ് സായിദിനുള്ള ആദരമായാണ് സ്മാരകം സ്ഥാപിച്ചത്.
ടെലികോം കമ്പനികളുടെ പേരില്‍ വന്‍തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ അബൂദബി പൊലീസ് നടപടി ശക്തമാക്കുന്നു. യു.എ.ഇയിലെ ടെലികോം കമ്പനികളുടെ പേരില്‍ സമ്മാനതട്ടിപ്പ് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം തട്ടിപ്പിന് ഇരയായവരുടെ അനുഭവം വിവരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചാണ് പൊലീസിന്റെ ബോധവല്കരണം.
അബൂദബി മോഡല്‍ സ്കൂളില്‍ കുട്ടികളുടെ റേഡിയോ പ്രവര്‍ത്തനമാരംഭിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ഖാദറിന്റെ സാന്നിധ്യത്തില്‍ സ്കൂള്‍ ആര്.ജെ മാരായ ഐഷി, ഹിദ ബഷീര്‍ എന്നിവരാണ് റേഡിയോക്ക് തുടക്കം കുറിച്ചത്.
യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു. അബുദാബിയുടെ പടിഞ്ഞാറ് കിഴക്കന്‍ ഭാഗങ്ങളായ മദീനത്ത് സായിദ്, താരിഫ്, ലിവ എന്നിവടങ്ങളില്‍ ശക്തിയായി കാറ്റ് വീശി. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയുമുണ്ടായിരുന്നു. പൊടിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് പലയിടത്തും മണല്കൂനകള് രൂപപ്പെട്ടിട്ടുണ്ട്.
ഭിക്ഷാടനത്തെയും ഭിക്ഷാടന മാഫിയയെയും നേരിടാന്‍ കര്‍ശന നടപടികളുമായി യു.എ.ഇ. ഭിക്ഷാടനത്തിന് കടുത്തശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം യു.എ.ഇ പാര്ലമന്റായ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പാസാക്കി.