
അബൂദബി: യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു. അബുദാബിയുടെ പടിഞ്ഞാറ് കിഴക്കന്‍ ഭാഗങ്ങളായ മദീനത്ത് സായിദ്, താരിഫ്, ലിവ എന്നിവടങ്ങളില്‍ ശക്തിയായി കാറ്റ് വീശി. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയുമുണ്ടായിരുന്നു. പൊടിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് പലയിടത്തും മണല്‍കൂനകള്‍ രൂപപ്പെട്ടിട്ടുണ്ട്.
അന്തരീക്ഷ മര്‍ദ്ദം കൂടിയതിന്റെ ഫലമായാണ് യുഎഇയില്‍ ഈ കാലാവസഥാ വ്യതിയാനം ഉടലെടുത്തിരിക്കുന്നത്. അല്‍ ഹഖ, അല്‍ ഹയര്‍, സുഹൈബ് മസാകിന്‍, അല്‍ ഫോഗ, നഹല്‍, സൈവഹാന്‍ എന്നിവടങ്ങളില്‍ പൊടിക്കാറ്റ് കനത്തു. വാഹനങ്ങള്‍ പരസ്പരം കാണാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.