യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലുമെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്ത് എവിടെയും സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന തരത്തില്‍ വിസ അനുവദിക്കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഇത്തരത്തില്‍ വിസ അനുവദിക്കുക.
ശബ്ദ മലിനീകരണമുണ്ടാക്കി കാര്‍ ഓടിച്ചതിന് അബുദാബിയില്‍ 626 ഡ്രൈവര്‍മാര്‍ക്കെതിരെ പിഴ ചുമത്തി. ഇവരില്‍ നിന്ന് 2,000 ദിര്‍ഹം വീതം പിഴ ഈടാക്കി. ഇതിന് പുറമെ ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ 12 ബ്ലാക് പോയിന്റും രേഖപ്പെടുത്തി.
വാഹന ഉടമകള്‍ ഇന്ധനം സ്വയം നിറക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നു. അഡ്നോകാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പ്രീമിയം സേവനം നടപ്പിലാക്കുന്നത്. വരും ആഴ്ചകളില്‍ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ അഡ്നോക് പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം സേവനം സൗജന്യമായി ലഭ്യമാക്കും.
അല്‍ഐനില്‍ മലയാളി നഴ്സ് സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം സ്വദേശിനിയായ സുജ സിങ്ങാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. അല്‍ഐന്‍ യൂണിവേഴ്സല്‍ ആശുപത്രിയിലെ നഴ്സിങ് മേധാവിയായിരുന്നു ഇവര്‍.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട മരുന്നുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഉല്പന്നങ്ങള് ഈയിടെ മന്ത്രാലയം നിരോധിച്ചിരുന്നു. നെഞ്ചെരിച്ചിലും അസിഡിറ്റിയും പരിഹരിക്കാനായി ഉപയോഗിച്ച മരുന്നുകളിലും ചില ഫുഡ് സപ്ളിമെന്റുകള്‍ ഉപയോഗിച്ചവരിലും ഗുരുതരമായ പാര്‍ശ്വ ഫലങ്ങളും കണ്ടെത്തി.
തൊഴില്‍ ഉടമയും തൊഴിലാളിയും തമ്മിലുള്ള ചര്‍ച്ചയ്ക്കുശേഷം വേതനം തീരുമാനിക്കാമെന്നും യുഎഇയില്‍ മിനിമം വേതന നയം നടപ്പാക്കാന്‍ പദ്ധതിയില്ലെന്നും മനുഷ്യവിഭവശേഷി, സ്വദേശവല്‍കരണ മന്ത്രാലയം അറിയിച്ചു. യുഎഇയുടെ വേതന നയങ്ങള്‍ ഉദാരമാണെന്ന് അധികൃതര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ വാട്സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
യാത്രക്കാരെ ദുരിതത്തിലാക്കി അബൂദബിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂര്‍ വൈകി. വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെടേണ്ട ഐഎക്സ് 538 വിമാനം ശനിയാഴ്ച രാത്രി 9.30ഓടെയാണ് പുറപ്പെട്ടത്.
യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ നെറ്റ്വര്‍ക്ക് സേവനങ്ങളില്‍ അടുത്ത മൂന്ന് മാസം തടസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇത്തിസലാത്ത് ഫൈവ് ജിയിലേക്കുള്ള മാറ്റത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപണികളും നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
നിര്‍മിത ബുദ്ധി ജി.സി.സിയില്‍ കോടി പുതിയ തൊഴിലവസരങ്ങള്‍ തുറക്കുമെന്ന് വിദഗ്ധര്‍ കണക്കു കൂട്ടുന്നു. നിലവിലുള്ള ജോലികളില്‍ 74 ശതമാനം ഇല്ലാതായേക്കും. അടുത്ത 12 വര്‍ഷത്തിനകം ലോകത്ത് നിര്‍മിത ബുദ്ധി മേഖലയില്‍ 15 ട്രില്യന്‍ യു.എസ് ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും നിര്‍മിത ബുദ്ധികാര്യ സഹമന്ത്രി പറഞ്ഞു.