
അബൂദബി: ടെലികോം കമ്പനികളുടെ പേരില്‍ വന്‍തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ അബൂദബി പൊലീസ് നടപടി ശക്തമാക്കുന്നു. യു.എ.ഇയിലെ ടെലികോം കമ്പനികളുടെ പേരില്‍ സമ്മാനതട്ടിപ്പ് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം തട്ടിപ്പിന് ഇരയായവരുടെ അനുഭവം വിവരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചാണ് പൊലീസിന്റെ ബോധവല്‍കരണം.
തട്ടിപ്പിനിരയായവരുടെ അനുഭവകഥകള്‍ പൊലീസിന്റെ സോഷ്യല്‍മീഡിയ സൈറ്റുകള്‍ വഴി ജനങ്ങളിലെത്തിച്ചാണ് ബോധവല്‍കരണം. അതേസമയം എല്ലാവര്‍ക്കും പറയാനുള്ളത് സമാനമായ കഥയാണ്. സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് വിളിക്കുകയും സിംകാര്‍ഡിന്റെ പിന്നിലെ നമ്പര്‍ പരിശോധിക്കാന്‍ പറയുകയും ചെയ്യും. പരിശോധിക്കുമ്പോള്‍ വിളിച്ചവര്‍ പറഞ്ഞ അതേ നമ്പര്‍. പിന്നീട് തട്ടിപ്പ് സംഘം വന്‍തുക സമ്മാനം ലഭിക്കാന്‍ ചെറിയ തുക കൈമാറാന്‍ ആവശ്യപ്പെടുന്നു. എല്ലാ സിം കാര്‍ഡിന് പിന്നിലുമുള്ള നമ്പറാണ് ഇവര്‍ പറയുന്നതെന്ന് പലപ്പോഴും സാധാരണക്കാര്‍ തിരിച്ചറിയാറില്ല.
അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളില്‍ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇത്തരം തട്ടിപ്പ് ഫോണ്‍കോള്‍ ലഭിക്കുന്നവര്‍ ഉടന്‍ 2828 എന്ന എസ്എംഎസ് നമ്പറിലോ 8002626 എന്ന ഫോണ്‍നമ്പറിലോ വിവരമറിയിക്കണമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.