
അബൂദബി: യു.എ.ഇ ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവയില്‍ രാജ്യത്ത് തങ്ങുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാതെ തന്നെ വിസ പുതുക്കി യു.എ.ഇയില്‍ തുടരുന്നതിന് അബൂദബി എയര്‍പോര്‍ട്ടില്‍ നിന്നു കൂടി സൗകര്യം ഒരുക്കിയതായി പ്രമുഖ ട്രാവല്‍ ബ്രാന്റായ അരൂഹ ടൂര്‍സ് ആന്റ് ട്രാവല്‍സ് അധികൃതര്‍ അറിയിച്ചു. അബൂദബിയില്‍ നിന്ന് ഇതാദ്യമായാണ് ഇത്തരം സൗകര്യം ഒരുക്കുന്നത്.
നിലവിലെ വിസയില്‍ നിന്ന് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബഹ്റൈന്‍ എയര്‍പോര്‍ട്ട് വഴി പുതിയ വിസയില്‍ മണിക്കൂറുകള്‍ക്കകം രാജ്യത്ത് തിരിച്ചെത്താവുന്നതാണ്. ഗള്‍ഫ് എയറുമായി സഹകരിച്ചാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. നിലവില്‍ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.