ലിയനാര്‍ഡോ ഡാവിഞ്ചിയുടെ സല്‍വദോര്‍ മുന്‍ഡി ലൂവറാണ് അബൂദബിയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ലൂവര്‍ അബൂദബിയുടെ വെബ്സൈറ്റ് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍, എന്നാണ് പെയ്ന്റിങ് ലൂവറില്‍ എത്തുക തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
ഓഫ് റോഡ് ബൈക്കുകളായ ഇവ അത്യാധുനിക ചികിത്സാ ഉപകരണങ്ങളും ഹൈഡ്രോളിക് സാങ്കേതികവിദ്യയും അഗ്നിശമന സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. പത്ത് മോട്ടോര്‍ ബൈക്ക് ആംബുലന്‍സാണ് പുറത്തിറക്കിയത്.
യുഎഇയില്‍ ജനുവരി ഒന്നിന് വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ കറന്‍സി വിനിമയ സ്ഥാപനങ്ങള്‍ വഴി പണമയക്കുന്നതിനുള്ള ഫീസിന് മൂല്യവര്‍ധിത നികുതി ബാധകമാകും. മറ്റ് ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കുമൊപ്പം അഞ്ച് ശതമാനം നികുതിയാണ് പണവിനിമയ ഫീസിന് ബാധകമാകുക.
‘പ്രാപ്പിടിയന്മാര്’ എന്നറിയപ്പെടുന്ന ഹൈടെക് ക്യാമറകള്‍ ഘടിപ്പിച്ച മൂന്നു ഡ്രോണുകളാണ് ആദ്യഘട്ടത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായ് നിരീക്ഷണത്തിനിറങ്ങുക.
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളി കോടിപതിയായി. ഏകദേശം ഒന്‍പത് കോടി രൂപ (50 ലക്ഷം ദിര്‍ഹം) ആണ് സമ്മാനം. ദേവാനന്ദന് പുതുമണം പറമ്പത്ത് എന്നയാളെയാണ് ചൊവ്വാഴ്ച നടന്ന നവംബര്‍ മാസത്തെ നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചത്.
വിദഗ്ധ തൊഴിലാളികളുടെ അനുപാതം, തൊഴിലാളികളുടെ സാംസ്കാരിക വൈവിധ്യം എന്നിവ അടിസ്ഥാനമാക്കി കമ്പനികളെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. പുതിയ സംവിധാനമനുസരിച്ച് യു.എ.ഇ പൗരന്മാരെയോ മറ്റു ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയോ നിയമിക്കുന്ന കമ്പനികള്‍ തൊഴില്‍ പെര്‍മിറ്റ് ഫീസ് അടക്കേണ്ടതില്ല.
അബുദാബി കോര്‍ണിഷില്‍ ദേശീയ ദിനാഘോഷത്തില്‍ ഏറ്റവും ആകര്‍ഷകമായത് രണ്ടു ദിവസങ്ങളിലും രാത്രിയില്‍ നടന്ന കരുമരുന്നു പ്രയോഗമായിരുന്നു. കോര്ണിഷിലെത്തിയ പതിനായിരങ്ങളെയാണ് 20 മിനിറ്റിലധികം നീണ്ട കരിമരുന്നു പ്രയോഗം ആകര്‍ഷിച്ചത്.
കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി എത്തിഹാദ് എയര്‍വേയ്സ് ആകാശത്തു സൃഷ്ടിച്ച അത്ഭുതം ആകര്‍ഷകമായി. ഫോര്‍മുല വണ്‍ അബുദാബി ഗ്രാന്‍ഡ് പ്രീ മല്‍സരത്തിന്റെ ഭാഗമായാണ് ആകാശ വിസ്മയം സംഘടിപ്പിച്ചത്.
ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 60 ഡോളറിനു മുകളില്‍ എത്തിയ സാഹചര്യത്തിലാണ് വിലവര്‍ധന നടപ്പാക്കാന്‍ യുഎഇ ഊര്‍ജ മന്ത്രാലയം തീരുമാനിച്ചത്. നവംബറില്‍ ലിറ്ററിന് 2 ദിര്‍ഹം മൂന്ന് ഫില്‍സുള്ള സൂപ്പര്‍ 98 പെട്രോളിന് ഡിസംബറില്‍ 2 ദിര്‍ഹം 15 ഫില്‍സ് നല്‍കണം.
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ട്രാന്‍സിറ്റ് ഏരിയയിലാണു ഇതിനുള്ള സൗകര്യം ഒരുക്കിയത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ രാജ്യക്കാര്‍ക്കും പുതിയ ‘വീസ ഓണ്‍ അറൈവല്‍’ അനുസരിച്ചു നാലുദിവസത്തെ അഥവാ 96 മണിക്കൂര്‍ സമയത്തേക്കാണു ട്രാന്‍സിറ്റ് വീസ അനുവദിക്കുക.