മൂടല്‍മഞ്ഞുള്ളപ്പോള്‍ ഗതാഗതനിയമം ലംഘിച്ചാല്‍ പിഴയും ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് നല്‍കുക.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. രണ്ടാം ദിവസമായ ശനിയാഴ്ചയും അബൂദബിയില്‍ വിമാന ഗതാഗതം താളം തെറ്റി. നിരവധി വിമാന സര്‍വീസുകള്‍ പുന:ക്രമീകരിക്കേണ്ടി വന്നതായി അധികൃതര്‍ അറിയിച്ചു.
വാഹന ഇന്‍ഷുറന്‍സ് രേഖ ഏകീകരണ ഭേദഗതിക്ക് യുഎഇ ഇന്‍ഷുറന്‍സ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്കി. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ചട്ടത്തിലെ വില നിശ്ചയിക്കല്‍, ഇന്‍ഷുറന്‍സ് രേഖാ സംവിധാനത്തിലെ ഏകീകരണം എന്നിവയുടെ ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
പണം നല്‍കാതെ യാത്ര ചെയ്യുക, സഹയാത്രികര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുക, സ്റ്റോപ് ഇല്ലാത്ത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്താന്‍ ശ്രമിക്കുക, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 200 ദിര്‍ഹമായിരിക്കും പിഴ ഈടാക്കുക. ചില കേസുകളില്‍ പിഴ ഈടാക്കുന്നതിനു പുറമെ പൊലീസിനു കൈമാറുകയും ചെയ്യും.
ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഓരോ ദിവസവും മേളക്ക് എത്തുന്നത്. മദീനത്ത് സായദിലാണ് മേള നടക്കുന്നത്. പത്ത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന അല്‍ ഷെലാഹ് പാട്ട് മല്‍സരമാണ് ഇത്തവണത്തെ ആകര്‍ഷണങ്ങളിലൊന്ന്.
യുഎഇയുടെയും ഒമാന്റെയും തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവിടങ്ങളിലെ മഴ കടല്‍ക്ഷോഭ സാധ്യതയുണ്ടാക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി (എന്‍സിഎം) മുന്നറിയിപ്പ് നല്കുന്നു.
മലയാളി യുവ എന്‍ജിനീയര്‍ അബുദാബിയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. അബുദാബി പ്രതിരോധ വിഭാഗത്തില്‍ എയറനോട്ടിക്കല് എന്‍ജിനീയറായി പ്രവര്‍ത്തിച്ചിരുന്ന നിതിന്‍ ഇക്ബാലാണു (28)മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ മണനാക്കില്‍ ഇഖ്ബാല്‍- നജ്മാ ബീവി ദമ്പതികളുടെ മകനാണ്.
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ തീരപ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളായ റാസല്‍ഖൈമ, ഉമ്മല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്രദേശത്തും ഫുജൈറയിലും അല്‍ ഐനിലെ ചില പ്രദേശങ്ങളിലും മഴ ലഭിക്കും.
പ്രസിദ്ധമായ അല്‍ ദഫ്ര പൈതൃകോല്‍സവത്തിന് ഈ മാസം 14 ന് തുടക്കം. മദീനത്ത് സായദില്‍ 28 വരെയാണ് 11ാമത് മേള നടക്കുന്നത്. ഒട്ടകങ്ങളുടെ സൗന്ദര്യമല്‍സരമാണ് പരിപാടിയുടെ മുഖ്യആകര്‍ഷണങ്ങളിലൊന്ന്. മൂന്ന് കോടി ദിര്‍ഹമാണ് ജേതാക്കള്‍ക്ക് ലഭിക്കുക.
യുഎഇയിലെ ഏറ്റവും വലിയ സമ്മാന പദ്ധതിയുമായ് അബുദാബി ഡ്യൂട്ടി ഫ്രീ എത്തുന്നു. യുഎഇയില്‍ അടുത്ത മാസം 12 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാന പദ്ധതിയാണ് വരുന്നത്. ബിഗ് ടിക്കറ്റ് മില്ല്യന്‍യര്‍ ഡ്രൈവ് എന്ന സമ്മാന പദ്ധതി യുഎഇയിലെ ഏറ്റവും വലിയ സമ്മാന പദ്ധതിയാണെന്നു സംഘാടകര്‍ അവകാശപ്പെട്ടു.